16/09/2020

അനിശ്ചിതത്വം

കഴിഞ്ഞ കുറച്ചു മാസങ്ങളായി മനസിനെ പഴയ പോലെ മനസിലാകുന്നില്ല, തിരയിളകിയ കടലുപോലെ ഓരോ ദിനവും കലുഷിതമായ ചിന്തകൾ മാത്രം, ഒരുപാട് ശ്രമിച്ചു മനസിൻ്റെ ഈ ഒരു രീതി മാറ്റി എടുക്കാൻ.

ഞാൻ മാത്രമാണൊ ഈ ഒരു സാഹചര്യം അഭിമുഖീകരിക്കുന്നത്, അതൊ എന്നെ പോലെ തന്നെ ഇതെ അവസ്ഥയിൽ വേറെയും ആളുകളുണ്ടൊ..!

എല്ലാം തുടങ്ങിയത് ലോക്ടൗൺ ദിനങ്ങളിലാണ്,
കൊറോണ കാരണം ജീവിതത്തിൽ ഒരുപാട് സമയം അധികം കിട്ടി എന്നൊരു വികാരമുണ്ടായിരുന്നു, ഓഫീസിൽ പോകണ്ട... മുഴുവൻ സമയവും വീട്ടിൽ തന്നെ ഇരിക്കാം... വലിയ ചിലവുകളില്ല...

പക്ഷെ ഓരോ ദിനങ്ങൾ കഴിഞ്ഞു തുടങ്ങിയപ്പോൾ അധികമായി കയ്യിൽ വന്നുചേർന്ന സമയവും ചിന്തകളും ആശങ്കകൾ മനസിൽ കുത്തിനിറക്കാൻ വേണ്ടിയുള്ളതായ് മാത്രം മാറി, 


ഒന്നും ചെയ്യാൻ ഇപ്പൊൾ സമയമില്ല എന്ന അവസ്ഥയിലാണ്, ഇനി എന്തെലും ചെയ്താൽ അതൊന്നും ശരിയാവുകയുമില്ല എന്ന ചിന്തയും.


ഇനിയുള്ള ഓരൊ ദിനവും ആരംഭിക്കാൻ ഒരു നല്ല കാരണം കണ്ടെത്തണം , അതിനു വേണ്ടി സമയം ചിലവിടണം...

ഒന്നും ചെയ്താൽ ശരിയാകില്ല, ഒന്നിനും സമയമില്ല എന്ന ചിന്തകൾ മാറ്റി കയ്യിൽ ഉള്ള സമയം കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്നാൽ ആവും പോലെ ചെയ്യണം...

No comments:

Post a Comment