ഒരു ഓട്ടോ സവാരി
ഏറെ നേരമായ് ബസും കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് , ഇനിയും വൈകിയാൽ ചിലപ്പൊ ട്രൈൻ മിസ് ആകും, ബസ്റ്റോപ്പിന് ഒരു വശത്ത് വിജനമായ് ഇന്നും ആ ഓട്ടൊ കിടപ്പുണ്ടായിരുന്നു ട്രൈവറും അകത്തുണ്ട് , പുളളിക്കാരനൊട് അടുത്ത ബസ് എപ്പൊ വരും എന്ന് ഒന്ന് ചോദിച്ചാലൊ എന്ന് വിജാരിച്ചു പക്ഷെ പുള്ളിക്കാരൻ സവാരി കിട്ടാൻ വേണ്ടി ഉടനെ ഒന്നും ബസ് ഇല്ല എന്ന് കളവ് പറയുമൊ എന്ന് ഒന്ന് പേടിച്ചു , പക്ഷെ ട്രൈൻ എങ്ങാനും കിട്ടാതായാൽ തിരിച്ച് ഹോസ്റ്റലിലേക്ക് തന്നെ വരേണ്ടി വരുമല്ലൊ എന്നോർത്തപ്പൊ പിന്നെ ഒന്നും ആലോജിക്കാൻ നിന്നില്ല, നേരെ ഓട്ടൊക്കാരന്റെ അടുക്കൽ ചെന്നു ഇതിന് മുൻപ് കോളേജിനടുത്ത് വച്ച് എപ്പളൊ കണ്ട ഒരു മുഖം പോലെ തോന്നി പക്ഷെ ആരാ എതാ എന്ന് ഒന്നും ഒരു പിടിയുമില്ല , പുളളിയോട് ബസ് ഉടനെ എങ്ങാനും ഉണ്ടൊ എന്നു ചോദിച്ചു , മറുപടിയായ് ഒരു ട്രാൻസ്പോർട്ട് ബസ് ഉണ്ട് ,എപ്പൊ എത്തും എന്നറിയില്ല എന്ന് മറുപടി നൽകി ,
അതുകേട്ടതും ആശ്വസമായ് ഞാൻ നേരെ ബസ്റ്റോപ്പിൽ പോയി ഇരുന്നു , അപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത് സാധാരണ ഓട്ടോറിക്ഷകൾ എല്ലാം കോളെജിനടുത്താണ് പാർക് ചെയ്യാറ് ഈ ഓട്ടൊ മാത്രമാണ് കോളേജിനടുത്ത് നിന്ന് മാറി താഴെ ബസ്റ്റോപ്പിന് മുന്നിൽ കൊണ്ടിടാറ് അത് എന്താ അങ്ങനെ കോളേജിനു മുന്നിൽ പാർക്ക് ചെയ്തിട്ടുള്ള ഓട്ടോകാർക്ക് ഒരുപാട് സവാരി കിട്ടാറുണ്ട് പക്ഷെ ഈ ഓട്ടോ എപ്പളും ബസ് സ്റ്റോപ്പിൽ തന്നെ കിടക്കുന്നതെ കാണാറുള്ളു ..!
എതായാലും നന്നായ് ഇനി ബസ് എങ്ങാനും വരാൻ ലേറ്റ് ആയാൽ കോളേജ് വരെ നടക്കാണ്ട് തന്നെ ഓട്ടൊ കിട്ടുലൊ...
കുറച്ചധികം നേരം നിന്നിട്ടും ബസിൻറെ പൊടിപോലുമില്ല , തമിഴ് നാട്ടിലും കേരളത്തിലും ട്രാൻസ്പോർട്ട് ബസിന് ഒരേ സ്വഭാവമാന്ന് അപ്പൊ പിടികിട്ടി , ഇനി ഇപ്പൊ ഓട്ടൊ പിടിക്കാണ്ട് വേറെ വഴി ഇല്ല , ഒട്ടും വൈകാതെ കൂടെ ഉണ്ടായിരുന്ന ബാഗും ബാക്കി സാധന ജങ്കമ വസ്തുക്കളും തൂക്കി ഓട്ടോയിൽ കയറി , എങ്ങനെയും വീടെത്തുക അതു മാത്രമായിരുന്നു ലക്ഷ്യം ...
ഹൊസ്റ്റലിലെ റബ്ബർ ഷീറ്റ് പോലുള്ള പറോട്ടയും , ആർകൊ വേണ്ടി കാട്ടി കൂട്ടി വെച്ച് തള്ളുന്ന കറികളും കഴിച്ച് ഏതാണ്ട് ജീവിതം മടുത്ത് തുടങ്ങി വരുകയാഇരുന്നു
ഓട്ടോയിൽ കയറി ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പൊ ദേ വരുന്നു നമ്മുടെ ട്രാൻസ്പോർട്ട് ബസ് , ആകെ പരവേശമായ് ഓട്ടോക്കാരനോട് തിരികെ ബസ്റ്റോപ്പിൽ കൊണ്ടാക്കി തരുമൊ എന്ന് ചോദിച്ചാലൊ എന്ന് തോന്നി , പിന്നെ വേണ്ടാന്ന് വെച്ചു , ഒരു രണ്ടു മിനിട്ടുടെ കത്ത് നിന്നിരുന്നു എങ്കിൽ ആ ബസ് കിട്ടിയേന, ഒരു ട്ടിപ്പിക്കൽ മലയാളി ആയതു കൊണ്ട് പിന്നീടുള്ള യാത്രയിൽ മുഴുവൻ എന്റെ ചിന്ത കയ്യിൽ നിന്നു പോയ കാശിനെ കുറിച്ച് ഓർത്തായിരുന്നു , ബസിലായിരുന്നു എങ്കിൽ വെറും ഇരുപത് രൂപക്ക് സ്റ്റേഷൻ വരെ എത്താമായിരുന്നു ഇതിപ്പൊ ഇരുപത് രൂപടെ സ്ഥാനത്ത് ഇരുന്നൂറ് രൂപയാണല്ലൊ ഓട്ടൊക്ക് കൊടുക്കേണ്ടത് , എന്തൊക്കയോ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ മനസ്സിലൂടെ കടന്നു പോയ് ,
എന്തായാലും പോയത് പോയ് ഇനി സ്റ്റേഷൻ എത്താൻ നോക്കാം , ഓട്ടോ വളരെ പതിയെ അതിന്റെ പ്രയാണം തുടർന്നു ..
തമിഴ് നാട്ടിൽ വന്നതിനു ശേഷം ഇതാദ്യമായിട്ടാ ഇത്ര പതിയെ ഒരാട്ടൊയിൽ പോകുന്നത് , എന്തായാലും കാശു കൊടുക്കുന്നതല്ലെ കുറച്ചു കൂടി വേഗത്തിൽ പോകാൻ പറയാം എന്ന് കരുതി , അപ്പൊഴാ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് ഓട്ടൊക്കാരൻ ഹാന്റ് ബ്രേക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളു , ഒരു വണ്ടിയേയും ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നില്ല , പിന്നിൽ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് പരമാവധി വഴിമാറികൊടുക്കുന്നു , എന്തൊ ഒരു അസധാരണത്വം എനിക്ക് തോന്നി ,
കുറച്ചു നേരം ശ്രദ്ധിച്ചപ്പോൾ നിക്ക് കാര്യം മനസിലായ് , ഇതിനു മുൻപ് ആ ചേട്ടനെ കോളെജിന്റെയും ബസ്റ്റോപ്പിന്റെയും ചുറ്റുവട്ടത്ത് വച്ച് കാണാനിടയായിട്ടുണ്ട് , രണ്ടു കൈകളും കൊണ്ട് കാലുകളെ താങ്ങി എടുത്ത് മുന്നോട്ടുള്ള ഓരൊ ചുവടും അനായാസമെന്നൊണം കൈകളുടെയും മനസ്സിന്റയും മാത്രം ബലത്തിൽ നടന്ന് നീങ്ങുന്ന ഒരു ചെറുപ്പക്കാരൻ , ഒറ്റ നോട്ടത്തിൽ ദയനീയത മാത്രമെ മനസിൽ ഓടി വരുള്ളു , എന്നാൽ ഇന്ന് ആ ചേട്ടന്റെ ഓട്ടൊയിൽ യാത്ര ചെയ്തപ്പോൾ വല്ലാത്ത ഒരു ബഹുമാനം തോന്നിപോയി , കാലുകൾക്ക് സ്വാധീനമില്ലാത്തതിനാൽ ഹാന്റ് ബ്രേക്ക് മാത്രമെ ഉപയോഗിക്കാനാകുള്ളു , അതു കൊണ്ട് സാമാന്യം പതിയെ മാത്രമെ ഓട്ടോ ഓടിക്കത്തുമുള്ളു.
പതിയെ ആണ് വന്നതെങ്കിലും എന്നെ ട്രൈൻ വരുന്നതിന് മുന്നെ പുളളിക്കാരൻ സ്റ്റേഷനിൽ എത്തിച്ചു ,
സന്തോഷത്തോടെ ഓട്ടൊ കാശു കൊടുത്തു , അറിയാൻ വല്ലാത്ത ആകാംഷ ഉള്ളതു കൊണ്ട് വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് അറിയാതെ ഒന്ന് ചോദിച്ചു പോയ്...
ഇടറിയ സ്വരത്തിൽ
അപ്പ , അമ്മ, തങ്കച്ചി എന്ന് മറുപടിം നൽകി ...