07/05/2016

ഒരു ഓട്ടോ സവാരി

ഒരു ഓട്ടോ സവാരി 

ഏറെ നേരമായ് ബസും കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് , ഇനിയും വൈകിയാൽ ചിലപ്പൊ ട്രൈൻ മിസ് ആകും, ബസ്റ്റോപ്പിന് ഒരു വശത്ത് വിജനമായ് ഇന്നും ആ ഓട്ടൊ കിടപ്പുണ്ടായിരുന്നു  ട്രൈവറും അകത്തുണ്ട്  , പുളളിക്കാരനൊട് അടുത്ത ബസ് എപ്പൊ വരും എന്ന് ഒന്ന് ചോദിച്ചാലൊ എന്ന് വിജാരിച്ചു പക്ഷെ പുള്ളിക്കാരൻ സവാരി കിട്ടാൻ വേണ്ടി ഉടനെ ഒന്നും ബസ് ഇല്ല എന്ന് കളവ് പറയുമൊ എന്ന് ഒന്ന് പേടിച്ചു , പക്ഷെ ട്രൈൻ എങ്ങാനും കിട്ടാതായാൽ തിരിച്ച് ഹോസ്റ്റലിലേക്ക് തന്നെ വരേണ്ടി വരുമല്ലൊ എന്നോർത്തപ്പൊ പിന്നെ ഒന്നും ആലോജിക്കാൻ നിന്നില്ല, നേരെ ഓട്ടൊക്കാരന്റെ അടുക്കൽ ചെന്നു    ഇതിന് മുൻപ് കോളേജിനടുത്ത് വച്ച് എപ്പളൊ കണ്ട ഒരു മുഖം പോലെ തോന്നി പക്ഷെ ആരാ എതാ എന്ന് ഒന്നും ഒരു പിടിയുമില്ല , പുളളിയോട് ബസ് ഉടനെ എങ്ങാനും ഉണ്ടൊ എന്നു ചോദിച്ചു , മറുപടിയായ് ഒരു ട്രാൻസ്പോർട്ട് ബസ് ഉണ്ട് ,എപ്പൊ എത്തും എന്നറിയില്ല  എന്ന് മറുപടി  നൽകി , 

അതുകേട്ടതും ആശ്വസമായ് ഞാൻ നേരെ ബസ്റ്റോപ്പിൽ പോയി ഇരുന്നു , അപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത് സാധാരണ ഓട്ടോറിക്ഷകൾ എല്ലാം കോളെജിനടുത്താണ് പാർക് ചെയ്യാറ്  ഈ ഓട്ടൊ മാത്രമാണ് കോളേജിനടുത്ത് നിന്ന് മാറി താഴെ ബസ്റ്റോപ്പിന് മുന്നിൽ കൊണ്ടിടാറ് അത് എന്താ അങ്ങനെ കോളേജിനു മുന്നിൽ പാർക്ക് ചെയ്തിട്ടുള്ള ഓട്ടോകാർക്ക് ഒരുപാട് സവാരി കിട്ടാറുണ്ട് പക്ഷെ ഈ ഓട്ടോ എപ്പളും ബസ്‌ സ്റ്റോപ്പിൽ തന്നെ കിടക്കുന്നതെ കാണാറുള്ളു ..!

എതായാലും നന്നായ് ഇനി ബസ് എങ്ങാനും വരാൻ ലേറ്റ് ആയാൽ കോളേജ് വരെ നടക്കാണ്ട് തന്നെ ഓട്ടൊ കിട്ടുലൊ...

കുറച്ചധികം നേരം നിന്നിട്ടും  ബസിൻറെ  പൊടിപോലുമില്ല , തമിഴ് നാട്ടിലും കേരളത്തിലും ട്രാൻസ്പോർട്ട് ബസിന് ഒരേ സ്വഭാവമാന്ന് അപ്പൊ പിടികിട്ടി , ഇനി ഇപ്പൊ ഓട്ടൊ പിടിക്കാണ്ട് വേറെ വഴി ഇല്ല , ഒട്ടും വൈകാതെ കൂടെ ഉണ്ടായിരുന്ന ബാഗും ബാക്കി സാധന ജങ്കമ വസ്തുക്കളും തൂക്കി ഓട്ടോയിൽ കയറി , എങ്ങനെയും വീടെത്തുക അതു മാത്രമായിരുന്നു ലക്ഷ്യം ...
ഹൊസ്റ്റലിലെ  റബ്ബർ ഷീറ്റ് പോലുള്ള  പറോട്ടയും , ആർകൊ വേണ്ടി കാട്ടി കൂട്ടി വെച്ച് തള്ളുന്ന കറികളും കഴിച്ച് ഏതാണ്ട് ജീവിതം മടുത്ത് തുടങ്ങി വരുകയാഇരുന്നു 

ഓട്ടോയിൽ കയറി ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പൊ ദേ വരുന്നു നമ്മുടെ ട്രാൻസ്പോർട്ട് ബസ് , ആകെ പരവേശമായ് ഓട്ടോക്കാരനോട്  തിരികെ ബസ്റ്റോപ്പിൽ കൊണ്ടാക്കി തരുമൊ എന്ന് ചോദിച്ചാലൊ എന്ന് തോന്നി , പിന്നെ വേണ്ടാന്ന് വെച്ചു , ഒരു രണ്ടു മിനിട്ടുടെ കത്ത് നിന്നിരുന്നു എങ്കിൽ ആ ബസ് കിട്ടിയേന, ഒരു ട്ടിപ്പിക്കൽ മലയാളി ആയതു കൊണ്ട് പിന്നീടുള്ള യാത്രയിൽ മുഴുവൻ എന്റെ ചിന്ത കയ്യിൽ നിന്നു പോയ കാശിനെ കുറിച്ച് ഓർത്തായിരുന്നു , ബസിലായിരുന്നു എങ്കിൽ വെറും ഇരുപത് രൂപക്ക് സ്റ്റേഷൻ വരെ എത്താമായിരുന്നു ഇതിപ്പൊ ഇരുപത് രൂപടെ സ്ഥാനത്ത് ഇരുന്നൂറ് രൂപയാണല്ലൊ ഓട്ടൊക്ക് കൊടുക്കേണ്ടത് , എന്തൊക്കയോ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ മനസ്സിലൂടെ കടന്നു പോയ് , 
എന്തായാലും പോയത് പോയ് ഇനി സ്റ്റേഷൻ എത്താൻ നോക്കാം , ഓട്ടോ വളരെ പതിയെ അതിന്റെ പ്രയാണം തുടർന്നു ..

തമിഴ് നാട്ടിൽ വന്നതിനു ശേഷം ഇതാദ്യമായിട്ടാ ഇത്ര പതിയെ ഒരാട്ടൊയിൽ പോകുന്നത് , എന്തായാലും കാശു കൊടുക്കുന്നതല്ലെ കുറച്ചു കൂടി വേഗത്തിൽ പോകാൻ പറയാം എന്ന് കരുതി , അപ്പൊഴാ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് ഓട്ടൊക്കാരൻ ഹാന്റ് ബ്രേക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളു , ഒരു വണ്ടിയേയും ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നില്ല , പിന്നിൽ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് പരമാവധി വഴിമാറികൊടുക്കുന്നു , എന്തൊ ഒരു അസധാരണത്വം എനിക്ക് തോന്നി , 
കുറച്ചു നേരം ശ്രദ്ധിച്ചപ്പോൾ നിക്ക് കാര്യം മനസിലായ് , ഇതിനു മുൻപ് ആ ചേട്ടനെ കോളെജിന്റെയും ബസ്റ്റോപ്പിന്റെയും ചുറ്റുവട്ടത്ത് വച്ച് കാണാനിടയായിട്ടുണ്ട് , രണ്ടു കൈകളും കൊണ്ട് കാലുകളെ താങ്ങി എടുത്ത് മുന്നോട്ടുള്ള ഓരൊ ചുവടും അനായാസമെന്നൊണം കൈകളുടെയും മനസ്സിന്റയും മാത്രം ബലത്തിൽ നടന്ന് നീങ്ങുന്ന ഒരു ചെറുപ്പക്കാരൻ , ഒറ്റ നോട്ടത്തിൽ ദയനീയത മാത്രമെ മനസിൽ ഓടി വരുള്ളു , എന്നാൽ ഇന്ന് ആ ചേട്ടന്റെ ഓട്ടൊയിൽ യാത്ര ചെയ്തപ്പോൾ വല്ലാത്ത ഒരു ബഹുമാനം തോന്നിപോയി ,  കാലുകൾക്ക് സ്വാധീനമില്ലാത്തതിനാൽ ഹാന്റ് ബ്രേക്ക് മാത്രമെ ഉപയോഗിക്കാനാകുള്ളു , അതു കൊണ്ട് സാമാന്യം പതിയെ മാത്രമെ ഓട്ടോ ഓടിക്കത്തുമുള്ളു.

പതിയെ ആണ് വന്നതെങ്കിലും എന്നെ ട്രൈൻ വരുന്നതിന് മുന്നെ പുളളിക്കാരൻ സ്റ്റേഷനിൽ എത്തിച്ചു , 

സന്തോഷത്തോടെ ഓട്ടൊ കാശു കൊടുത്തു , അറിയാൻ വല്ലാത്ത ആകാംഷ ഉള്ളതു കൊണ്ട് വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് അറിയാതെ ഒന്ന് ചോദിച്ചു പോയ്...

ഇടറിയ സ്വരത്തിൽ
അപ്പ , അമ്മ, തങ്കച്ചി എന്ന് മറുപടിം നൽകി ...




05/01/2016

The Caged Souls

The Caged Souls


പലപ്പോഴും കോളേജിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള യാത്രകൾക്കിടയിൽ ആ ചെറിയ പെറ്റ് ഷോപ്പ് ഒരു സ്ഥിരം കാഴ്ചയായിരുന്നു, ആദ്യമൊക്കെ കൗതുകമുണർത്തിയിരുന്നെങ്കിലും പിന്നീട് എല്ലാരെയും പോലെ ആ പെറ്റ് ഷോപ്പ് കാണുമ്പോഴുണ്ടായിരുന്ന കൗതുകം കുറയാൻ തുടങ്ങി, അങ്ങനയിരിക്കെ ഒരു ദിവസം കോളെജിൽ നിന്നും നാട്ടിലേക്ക് പോകവെ യാദ്രിശ്ചികമായ് ആ പെറ്റ് ഷോപ്പിന് മുന്നിൽ ബസ് ഇറങ്ങേണ്ടി വന്നു,  ഏറെ നേരം കാത്തു നിന്നിട്ടും കണക്ഷൻ ബസ് ഒന്നും തന്നെ അതുവഴി വന്നില്ല, സ്ഥിരം പോക്കുവരവ് ഇല്ലാത്ത സ്ഥലമായതിനാൽ അടുത്ത ബസ് എപ്പൊ വരുമെന്നും അറിയില്ലായിന്നു ഏറെ നേരത്തെ കാത്തു നിൽപ്പിനൊടുവിൽ നേരം പോക്കിനെന്നൊണം കണ്ടു മടുത്ത ആ പെറ്റ് ഷോപ്പിലേക്ക് ഒന്ന് കണ്ണ് ഒടിക്കാതെ വയ്യ എന്ന അവസ്ഥയിലായി ഞങ്ങൾ , 

          തീരെ ചെറിയ ഒരു പെറ്റ് ഷോപ്പ് ആയിരുന്നു അത്, വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു കുഞ്ഞു മുറി  ,അതിനാലാകണം അവിടുത്തെ   അന്തേവാസികളെ എല്ലാം ഒന്നിനു മുകളിൽ ഒന്നൊന്നായി തിങ്ങിനിറഞ്ഞ കൂടുകളിലടച്ച്  പ്രദർശിപ്പിച്ചിരിക്കുന്നത് , എല്ലാ പെറ്റ് ഷോപ്പുകളിലെയും പോലെ ഇവിടെയും നായകുട്ടികൾക്കു തന്നെയാണ് ഷോപ്പിന്റെ  മുൻവശത്ത് സ്ഥാനം, പക്ഷെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ഥമായ് ഇവിടെ മുൻവശത്ത് കടക്ക് പുറത്തായാണ് അവറ്റകളെ പാർപ്പിച്ചിരിക്കുന്നത്, ഷോപ്പിനുള്ളിലെ സ്ഥലപരിമിതി കാരണമാകാം ഇങ്ങനെ , എന്തായാലും ബസ്റ്റോപ്പിൽ വരുന്ന യാത്രക്കാർക്ക് നായ്ക്കുട്ടികളെ നല്ലവണ്ണം കാണാൻ സാധിക്കും

പക്ഷെ അതിന്റെ സന്തോഷമൊന്നും ആരുടെയും മുഖത്തില്ലായിരുന്നു എല്ലാരും അവരവരുടെ കൂടുകളിൽ ഒരേ കിടപ്പാണ് , ചിലർക്ക് ചെറിയ ഏങ്ങലും തേങ്ങലും ഒക്കെ ഉണ്ട് എങ്കിലും ആകെ മൊത്തം ഒരു ശോകമൂകമായ അവസ്ഥ , എന്നാ പിന്നെ അതൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം ഞങ്ങൾ ഷോപ്പിനടുത്തേക്ക് നടന്നു , ഞങ്ങളുടെ വരവ് കണ്ടിട്ടും അവർക്ക് ആർക്കും ഒരു ഭാവവ്യത്യാസവുമില്ല, 

ഇതെന്താ ഇവറ്റകൾ ഇങ്ങനെ..!

കാരണം എന്താണെന്ന് ഒരു പിടിയുമില്ല, ചിലർ ഞങ്ങളുടെ വരവ് കണ്ട് തല പൊക്കി നോക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മട്ടും ഭാവവും കണ്ടപ്പൊ ഒരു കോട്ടുവായും പാസാക്കി വീണ്ടും കിടന്നു ,




സമയം വളരെ പെട്ടന്നാണ് കടന്നു പോയത് ഏതാണ്ട് 11.30 ആയപ്പോഴെക്കും ഉച്ചവെയിൽ അതിന്റെ സർവ ശക്തിയും കാണിച്ചു തുടങ്ങി , കേരളത്തിലേത് പോലെ തന്നെ ഇവിടെയും ബസ്റ്റോപ്പ് എന്ന് ഒരു സങ്കൽപ്പം മാത്രമെ ഉള്ളു , വെയിലത്ത് തണലേകാൻ നല്ല മേൽക്കൂരയുള്ള ഒരു വെയിറ്റിങ്ങ് ഷെട് ഇവിടെയും ഇല്ല ആകെ കൂടി ഉള്ളത് ഒരു ചെറിയ ചായ്പ്പ് മാത്രം ആതാകട്ടെ മുന്നെ വന്ന യാത്രക്കാർ കയ്യാളിക്കഴിഞ്ഞിരുന്നു , 

എന്തായാലും ഞങ്ങൾക്ക് ബസ് വരും വരെ ആ പൊരിവെയിലത്ത് നിൽക്കാൻ പറ്റില്ല
ചൂടു സഹിക്കവയ്യാതായപ്പൊ പതിനെട്ടാമത്തെ അടവെന്നൊണം പെറ്റ് ഷോപ്പിന്റെ ചെറിയചയ്പ്പിനു കീഴിൽ കയറിപറ്റി , ഉടനെ കടയുടുമയുടെയും സഹായിയുടെയും ശ്രദ്ധ ഞങ്ങൾക്കു മേലായി , കൂടുതൽ തെറ്റുധാരണകൾക്കും വർത്തമാനങ്ങൾക്കും വിരാമമിടാനായി ഞങ്ങൾ കട ഉടമയോട് നായ്ക്കുട്ടികളുടെ വില വിവരങ്ങൾ ചോദിച്ചറിയാൻ തുടങ്ങി , ഞങ്ങളുടെ ഭാവാഭിനയത്തിൽ കട ഉടമ വീണു ,  മുഖത്ത് ചെറുപുഞ്ചിരിയുമായ് പുള്ളി ഞങ്ങൾക്ക് വില വിവരങ്ങൾ പറഞ്ഞു തരാൻ തുടങ്ങി കട ഉടമയും ഞങ്ങളുമായുള്ള സംഭാഷണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് അത്രയും നേരം നിരാശക്കും വിഷാദ രോഗത്തിനും അടിപെട്ടതു പോലെ കിടന്നിരുന്ന പട്ടി കുട്ടൻമാർ ഒരോരുത്തരായ് ജീവൻ വയ്ക്കാൻ തുടങ്ങിയിരിക്കുന്നു , നട്ടുച്ചവെയിലിന്റെ ചൂടിനെ വകവയ്ക്കാതെ ഒട്ടവും ചാട്ടവും കരണം മറിച്ചിലും അങ്ങനെ ആകെ മൊത്തം ബഹളമായി , അത്രയും നേരം ഉറങ്ങി കിടന്നിരുന്ന ആ ചെറിയ പെറ്റ് ഷോപ്പ് അന്നെരം പള്ളി പെരുന്നാളു പോലായ് ,  

ഞങ്ങൾക്ക് ആശ്ചര്യമായി 
ഇതെന്താ ഇപ്പൊ സംഭവിച്ചെ ഇത്രയും നേരം ഞങ്ങളെ കൂസാതെ കിടന്നവൻമാർക്ക് ഇതിപ്പൊ എന്തു പറ്റി ..! 







എന്നാൽ കുറച്ചു നേരത്തെ  വർത്തമാനം കൊണ്ട് തന്നെ കട ഉടമയ്ക്ക് ഞങ്ങളെ കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല എന്നു മനസിലായി എന്നാലും പുള്ളിക്കാരൻ മുഖം കറുപ്പിക്കാതെ ഷോപ്പിലെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു ,  അപ്പോഴും നായ് കുട്ടികൾ തങ്ങളുടെ കലാപരിപാടികൾ തുടർന്നു, ഒരു തരത്തിൽ ഞങ്ങൾ കാണാൻ വേണ്ടിയാണ് അവർ ഇതൊക്കെ കാട്ടി കൂട്ടുന്നത് എന്ന് നിക്ക് തോന്നി , ഒരു പക്ഷെ തുടക്കത്തിൽ ഞങ്ങളെ കണ്ടപ്പൊൾ അവർക്ക് തോന്നിക്കാണും ഞങ്ങൾ വെറും കാഴ്ചക്കാർ മാത്രമായിരിക്കും എന്ന് ,

ദിവസവും ആ ഷോപ്പിനു മുന്നിലൂടെ പോകുന്നവരിൽ യാത്രക്കാരുടെയും , നേരം പോക്കിന് ഞങ്ങളെ പോലെ കാഴ്ചക്കാരായ് എത്തുന്നവരുടെയും , തങ്ങൾക്ക് സ്വതന്ത്ര്യം സമ്മാനിക്കാനായി മാത്രം അവിടെ വരുന്നവരുടെയും എല്ലാം മട്ടും ഭാവവും അവിടെ ഉള്ള  ഒരോ ജീവികൾക്കും നല്ലതുപോലെ മനപാഠമായിരിക്കും...

 ഞങ്ങളുടെ ഭാവാഭിനയത്തിൽ കട ഉടമ വീണു എങ്കിലും പിന്നീട് ചായ്പ്പിനടിയിലെ തണൽ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് പുള്ളിക്കാരന് മനസിലായ് 

പക്ഷെ പാവം നായ് കുട്ടികൾ ഞങ്ങളെ അപ്പാടെ വിശ്വസിച്ചു ആദ്യത്തെ കാഴ്ചയിൽ ഞങ്ങൾ വെറും യാത്രക്കാരാണ് എന്ന് കരുതിയ അവർ , പിന്നീട് കട ഉടമയുമായ് ഞങ്ങൾ നടത്തിയ സംഭാഷണത്തെ  സ്വതന്ത്രത്തിലേക്കുള്ള സൂചനകൾ ആയ് കണ്ടു , പലപ്പോഴും കൂട്ടത്തിൽ കൂടുതൽ കുസൃതി കാട്ടുന്നവരെയാണ് സ്വാതന്ത്രം തേടിയെത്തുന്നതെന്ന് ഇതിന് മുൻപുള്ള പല സന്ദർഭങ്ങളിൽ നിന്നും അവർ മനസിലാക്കിയിട്ടുണ്ടാകണം ,  അതു കൊണ്ടാവണം അത്രയും നേരം അവശ്യത്തിന് ആഹാരം കിട്ടാതെയും , നട്ടുച്ചവെയിലിന്റെ ചൂടേറ്റും തളർന്നു കിടന്നവർ ഞങ്ങളിൽ ഒരു രക്ഷകനെ കണ്ട് എല്ലാ വിഷമങ്ങളും ,തളർച്ചയും മറന്ന് അവരവരുടെ കൂടുകളിൽ ഓടി ചാടാൻ തുടങ്ങിയത് ,   ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പലരും കഴിവിന്റെ പരമാവധി ശ്രമിച്ചു ,പലരും ഞങ്ങളുടെ ക്യമറകൾക്കു മുന്നിൽ കാണാൻ ചന്തമുള്ള കുറേ പോസുകളും തന്നു , ചുരുങ്ങിയ സമയം കൊണ്ട് എല്ലാ കുസൃതികളും ഞങ്ങളുമായ് ചങ്ങാത്തത്തിലായ് , അവരുടെ കൂട്ടത്തിൽ ഒരാൾക്ക് എങ്കിലും ഇന്ന് സ്വാതന്ത്ര്യം സ്വന്തമാകും എന്ന് എല്ലാപേരും വിശ്വസിച്ചു , 







അവരുടെ അന്നേരത്തുള്ള സന്തോഷവും കുസൃതിത്തരങ്ങളും കണ്ടപ്പോൾ ഞങ്ങൾക്കും തോന്നി ഒരുത്തനെ എൻകിലും നാട്ടിലേക്ക് കൊണ്ടുപോയാലൊ എന്ന് , പക്ഷെ അതിനും മാത്രം കശ് ഞങ്ങടെ കയ്യിൽ ഇല്ലായിരുന്നു ഞങ്ങടെ കയ്യിലുള്ളതെല്ലാം കൂട്ടിയാലും ഒന്നിനും തികയില്ല എന്നു നല്ല ബോധ്യമുള്ളതുകൊണ്ട് പരസ്പരം സഹതാപം ചൊരിയാനെ ഞങ്ങൾക്കായുള്ളു, പാവം നായ് കുട്ടികൾക്കറിയാമൊ തങ്ങളെ ഒരു സാധാരണക്കാരൻ സ്വന്തമാക്കണമെങ്കിൽ ഒരു മാസത്തെ അവന്റെ സമ്പാദ്യത്തിലെ നല്ലൊരു പങ്ക് ചിലവഴിക്കേണ്ടി വരുമെന്ന് , ഇനം തിരിച്ചും, നിറം തിരിച്ചും , മനുഷ്യൻ അവന് നൽകിയിട്ടുള്ള വലിയ വിലയെ പറ്റി അവറ്റകൾക്ക് ഒരു ധാരണയും ഉണ്ടാകില്ല പകരം പൊട്ടിപൊളിഞ്ഞ കൂടുകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ , ആവശ്യത്തിന് ആഹാരം കിട്ടാതെ , വെയിലേറ്റും ബസ് സ്റ്റോപ്പിലെ പൊടി അടിച്ചും സ്വതന്ത്ര്യത്തെയും പുതിയ ചങ്ങാതിയെയും സ്വപ്നം കണ്ട് കിടക്കാനെ വിധി അവരെ അനുവദിക്കുന്നുള്ളു ...

ടിങ് ടിങ്...

പെട്ടന്നാണ് എങ്ങും നിശബദത പരന്നത് അത്രയും നേരം സന്തോഷത്തിന്റെയും പ്രത്യാശയുടെയും സൂചനകൾ കണ്ട് സന്തോഷിക്കുകയായിരുന്ന പട്ടി കുട്ടികൾ ബസിന്റെ ചീറി പാഞ്ഞുള്ള വരവും ശബ്ദവും കേട്ട് നിശബ്ദരായ്...

അത് ഞങ്ങൾക്കുള്ള ബസായിരുന്നു ...