19/08/2013

കുട്ടൂസ്

  കുട്ടൂസ് 




ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ കാണുമ്പോളൊക്ക കുറുമ്പും കാണിച്ചു ഓടി നടക്കുന്ന ഒരു കുട്ടി കുറുമ്പന്‍ , 
എപ്പോളും എന്തെങ്കിലും ഒക്കെ കുരുത്തക്കേടു ഒപ്പിച്ചു വക്കും , സ്നേഹം കൂടുമ്പോ നല്ലതുപോലെ ഒരു കടി വെച്ചു തെരും , വിശപ്പടിച്ചാല് പിന്നെ അവനു കണ്ണ് കണ്ടൂടാ എന്ത് കൊടുത്താലും വിഴുങ്ങും , അവനെ ആകെ കൂടെ അടങ്ങി ഒരിടത്ത് ഇരിക്കുന്നത് കാണാന്‍ കിട്ടുകയും ഈ നേരമ , വയറു വീര്‍ക്ക കഴിച്ചു ബലൂണ്‍ മാതിരി വയറും വീര്‍പ്പിച്ച് ഓടി കളിക്കാന്‍ പറ്റാതാകുമ്പോ ഒരല്‍പ്പ നേരം വിശ്രമം അതു കഴിഞ്ഞാല്‍ വീണ്ടും പഴയ പരിപാടി തുടങ്ങും , അവനെ എപ്പോള്‍ ചെന്നാലും കാണാന്‍ പറ്റണം എന്നില്ല ആളെപ്പളും ബിസി ആയിരിക്കും പേരെടുത്തു വിളിച്ചലൊന്നും കേള്‍ക്കത്തുമില്ല  ... 

അതുകൊണ്ടു തന്നെ അവനെ വീടിന്‍റെ ഏതു കോണില്‍ ആയിരുന്നാലും കണ്‍വെട്ടത്ത് എത്തിക്കാന്‍ അപ്പൊളൊക്കെ ഒരേ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു അവന്‍റെ ചോറു പാത്രം നല്ലതുപോലെ ഒന്നു തറയില്‍ ഇടുക പക്ഷെ പാത്രം തറയില്‍ ഇടുന്നതൊക്കെ കൊള്ളാം അതില്‍ കഴിക്കാന്‍ ഒന്നും ഇല്ലേല്‍ പണി പാളും ...

അങ്ങനെ ഇരിക്കെ ആണ് അവന്‍റെ ഒരു വീക്കിനസ് പിടികിട്ടിയത് ..! 


"അന്നൊക്കെ കോളേജില്‍ വലിയ മുതല്‍ മുടക്കൊന്നും കൂടാതെ ഒരു നോട്ടം കിട്ടാന്‍ ഞങ്ങളെല്ലാം ആശ്രയിച്ചു പോന്ന ഒരു വിദ്യയാണ് ശൂളം വിളി, അതുകൊണ്ടു തന്നെ ഞങ്ങള്‍ എല്ലാരും ശൂളം വിളിയില്‍ നല്ല ഹോംവര്‍ക്ക്‌ എടുക്കുമാര്‍ന്നു"  ആ കൂട്ടത്തില്‍ ഒരു ദിവസം വീടിന്‍റെ ഉമ്മറത്ത് ഇരുന്നു ചുമ്മാതെ ഒരു ട്രയല്‍ നോക്കുവായിരുന്നു ഞാന്‍ പക്ഷെ ആരും തിരിഞ്ഞു നൊക്കീല..! വീണ്ടും പിച്ചു മാറ്റി അടുത്ത ഒരു ട്യുണ്‍ ഇട്ടു ഇപ്പളും ഒരു മാറ്റവുമില്ല... "ഇവളുമാര്‍ക്ക് എന്താ ചെവീം കേട്ടൂടെ" എന്ന മട്ടില്‍ തിരിഞ്ഞു നോക്കുമ്പോ ഉണ്ട് ദേ നില്‍ക്കുന്നു മുന്നില്‍ ഒരുത്തന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ" ..! 
ഞാനും ഒന്ന് അമ്പരന്നു അങ്ങനെ പെട്ടന്നൊന്നും അവന്‍റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ആര്‍ക്കും  കഴിയാറില്ല , വീട്ടിലെ പൊന്നോമന എന്നു നല്ല ബോദ്യം ഉള്ളതുകൊണ്ട് എപ്പോളും ഒരു കൊമ്പത്ത് എന്ന മട്ടിലാര്‍ക്കും അവന്‍... പക്ഷെ അന്നാണ് അവന് പലതരം ശബ്ദങ്ങളോടുള്ള കൗതുകം ശ്രദ്ധയില്‍ പെട്ടത് കുയിലിന്‍റെ വിളി കേട്ടാലും, കോഴിടെ കൂവല്‍ കേട്ടാലും, കാളിങ്ങ് ബെല്ലിലെ കിളി നാദം ആയാലും ഒക്കെ അവന്‍ അസ്ത്രം വിട്ടതുപോലെ വീടിനു പുറത്തേക്ക് ഓടുന്നത് മുന്‍പൊക്കെ കണ്ണില്‍ പെട്ടിട്ടുണ്ട് പക്ഷെ ഇപ്പോളാ അതിന്‍റെ പൊരുള്‍ മനുസിലായത് ,

അന്നുമുതല്‍ എല്ലാം മാറാന്‍ തുടങ്ങി , പിന്നീടൊരിക്കലും അവനെ കണ്‍വെട്ടത്തു കൊണ്ടു വരാന്‍ പാത്രം തറയില്‍ ഇട്ടു കളിക്കേണ്ടി വന്നിട്ടില്ല , വീടിന്‍റെ ഏതു കോണില്‍ ആയാലും നല്ല ഈണത്തില്‍ ഒരു ശൂളം വിളി കേട്ടു കഴിഞ്ഞാല്‍ അവന്‍ പുറത്തേക്ക് ഓടി വരും എന്നിട്ട് ചുറ്റിലും നോക്കും എവിടെ നിന്നാ ശബ്ദം കേട്ടെ എന്ന്  , തലയില്‍ ആളുതാമസം ഉള്ളത് കൊണ്ട് ഞാനാണ്‌ അവനെ പറ്റിക്കുന്നത് എന്നു കുറച്ചു ദിവസത്തിനകം തന്നെ അവനു മനുസിലായ് പിന്നെ വീട്ടില്‍ ചെല്ലുംമ്പോള്‍ ഒക്കെ ശൂളം അടിച്ചാല്‍ അവന്‍ നേരെ എന്‍റെ അടുക്കല്‍ വരാന്‍ തുടങ്ങി, 


അങ്ങനെ ആ സൗഹൃദം വളരാന്‍ തുടങ്ങി ഒരു നാള്‍ വരെ ആരയൂം കൂസാതെ സ്വന്തം കാര്യം നോക്കി നടന്ന അവന്‍ പിന്നെ പിന്നെ എത്ര ബിസി ആണേലും കുറച്ചു നേരം ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി, അങ്ങനെ വീട്ടില്‍ ഓരോരുത്തരോടും അവനുണ്ടായിരുന്ന  അകലം കുറഞ്ഞു കുറഞ്ഞു ഒരു പൊടിയോളം മാത്രം അയി തീര്‍ന്നു...

അങ്ങനെ ഇരിക്കുമ്പോള ഒരു ദിവസം വീട്ടില്‍ ചേട്ടന്‍റെ ഒരു ക്യാമറ (nikon D5000) ഇരിക്കണതു ഞാന്‍ കണ്ടെ , അന്ന് ആദ്യം ആയിട്ടാ അത്രേം കിടിലം ഒരു ക്യാമറ  കാണുന്നെ , സമയം കിട്ടിയപ്പോ ചേട്ടന്‍ അറിയാതെ അതും എടുത്ത് പുറത്തേക്കിറങ്ങി... കണ്ണില്‍ കണ്ടതൊക്കെ അതില്‍ പകര്‍ത്തി . .  

അപ്പോളാ കുട്ടൂസ് എന്നെം നോക്കി "ഇവന്‍ എന്താ ഈ കാണിക്കുന്നേ എന്നമട്ടില്‍"  നില്‍ക്കുന്നത് കണ്ടെ ... അവന്‍റെ ആ നില്‍പ്പു കണ്ടപ്പൊ ഒരു ഫോട്ടോ എടുത്താലോ എന്നുതോന്നി ,

അങ്ങനെ ക്യാമറയില്‍ ഒരു ക്ലിക്ക് ക്ലിക്കിയപ്പോ ഉണ്ട് അവന്‍ മുടും തിരിച്ചു വച്ച് ഒരു നില്‍പ്പങ്ങ് നിന്നു , ഞാനും വിട്ടുകൊടുത്തില്ല വീണ്ടും ക്ലിക്കി അപ്പോളും ഒരു രക്ഷയുമില്ല , വീട്ടില്‍ തൊഴുത്തില്‍ കിടന്നിരുന്ന പശുക്കള്‍ വരെ നല്ല നല്ല കിടിലന്‍ പോസ് തെരുമ്പോ 

ഇവനു മാത്രം ഇതെന്തിന്‍റെ കുഴപ്പമാ ..!!!
ഒരുമാതിരി ആളെ വടി ആക്കും പോലെ അവന്‍ വീണ്ടും വീണ്ടും ഇതു തന്നെ ആവര്‍ത്തിച്ചു പോന്നു . 

അന്നത്തെ ആ ഒരു ദിവസം മുഴുവന്‍ അവന്‍റെ പിറകെ നടക്കല്‍ തന്നെ ആയിരുന്നു എന്‍റെ ജോലി...  


 അത്രയും നേരം ഞാന്‍ ഫോട്ടോ പിടിക്കാന്‍ അവന്‍റെ പുറകെ നടന്നത് സത്യം പറഞ്ഞാന്‍ ഫോട്ടോഗ്രഫി തലയ്ക്കു പിടിച്ചിട്ടൊന്നും അല്ലായിരുന്നു..! ഇതിനു മുന്‍പും ഇതേ മാതിരി അവന്‍റെ കുറേ ഫോട്ടോ എടുത്തിരുന്നു അന്ന് അവന്‍ തീരെ ചെറുതവോണ്ട് ഫോട്ടോ എടുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു അതുപോലെ തന്നെ അനായാസമായ ഒരു പരിപാടി ആയിരുന്ന ആ ഫോട്ടോ എല്ലാം ഫേസ്ബുക്ക്‌ ലേക്ക് അപ്‌ലോഡ്‌ ചെയ്യുന്നതും ...!!  


അന്ന് എടുത്ത ഒരോ ഫോട്ടോക്കും പത്തും മുപ്പതും ലൈക്ക് വച്ചു കിട്ടിയിരുന്നു അതിനൊപ്പം കുറെ അഭിനന്ദനങ്ങളും ...

ഇത്തവണയും അതുപോലെ ഒരോ ഫോട്ടോക്കും പത്തും അന്‍പതും ലൈക്ക് മനസ്സില്‍ കണ്ടാണ്‌ ഫോട്ടോ ഓരോന്നും ക്ലിക്കിയത് , ഒരു ഫോട്ടോയും ശരി ആകത്തോണ്ട് ഞാന്‍ അവനെ ശകാരിക്കാനും മുതിര്‍ന്നു ... ഒരു ക്യാമറ കാരണം അവന്‍ വല്ലാണ്ടു വിഷമിച്ചു കുറെ നേരം എന്നോട് പിണക്കം നടിക്കും പോലെ മിണ്ടാതെ ഒരിടത്തു പൊയ് കിടന്നു... 

അതു കണ്ടപ്പൊ നിക്കും വിഷമമായി അത്രയും നേരം ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു കുറെ ലൈക്ക് ഒപ്പിക്കുക എന്ന ഒരു ചിന്ത മാത്രമെ നിക്ക് ഉണ്ടായിരുന്നുള്ളു അല്ലെങ്കിലും നമ്മള്‍ എല്ലാം അങ്ങനാ സ്വാര്‍ത്ഥന്‍ മാര്‍ ആയി കഴിഞ്ഞാല്‍ പിന്നെ എല്ലാം മറക്കും...!!!

എന്തു തന്നെ ആയാലും അവന്‍റെ ആ പിണക്കം ഒരുപാടു നേരം നീട്ടികൊണ്ടു പോകാന്‍ മനസുവന്നില്ല... കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുവില്‍ അവന്‍ കേള്‍ക്കാന്‍ എന്ന മട്ടില്‍ ഒരു വിസില്‍ അടിച്ചു..! 

എപ്പോളും വിസില്‍ കേട്ടാല്‍ ഓടി അടുത്ത് വരാറുള്ള അവന്‍ ഒരു ചെറിയ പരിഭവത്തോടെ മെല്ലെ നടന്ന് എന്‍റെ അടുക്കല്‍ വന്നു... ഒരു ചെറിയ വിഷമം അവന്‍റെ കണ്ണുകളില്‍ കാണാമായിരുന്നു... കാരണം ഒന്നും ഇല്ലാതെ ഒരു ശകാരം കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും തോന്നി പോകാറുള്ള ഒരു വികാരം ,

പക്ഷെ അന്ന് അതു മനസ്സില്‍ അത്രയ്ക്ക് അങ്ങോട്ട്‌ കയറിയിരുന്നില്ല ...

 കുറെ നാളുകള്‍ക്ക് ഇപ്പുറം ഇന്ന് അവന്‍റെ ആ പഴയ ഫോട്ടോ കണ്ണില്‍ പെട്ടപ്പോള്‍  ഒരുപാടു

ഓര്‍മകള്‍ മനസിലൂടെ കടന്നു പൊയ് ജീവനുള്ള കുറെ ഓര്‍മ്മകള്‍, ഒരിക്കലും തിരിച്ചു കിട്ടാത്ത

ഇനി ഒരിക്കലും തിരിച്ചു പിടിക്കാന്‍ ആകാത്ത കുറെ ഏറെ നല്ല ഓര്‍മ്മകള്‍ 

അതിനൊപ്പം അവനെ ഇപ്പൊ വല്ലാണ്ട് മിസ്‌
 ചെയ്യുന്നതു  പോലെ ഒരു തോന്നലും  ... 







26/07/2013

സ്വര്‍ഗം പോലൊരു UNIVERSITY


സ്വര്‍ഗം പോലൊരു UNIVERSITY

 

മനസ്സില്‍ പലപ്പോളും KERALA UNIVERSITY നേം അവുടത്തെ ഏമാന്‍
മാരയൂം മനസ്സിരുത്തി ശപിച്ചിട്ടുന്ടെലും  ഇന്ന് അത് ഒരു സ്വര്‍ഗമാണ് എന്നു തോന്നി പൊയ്..!
 
കാരണം വേറൊന്നുമല്ല  കൈവെള്ളയില്‍ നിന്നും കലാലയവും അതിലെ കുഞ്ഞ് സൗഹൃദങ്ങളും കളിയും ചിരിയം ചെറിയ പിണക്കങ്ങളും ഇമ്മിണി വലിയ പരിഭവങ്ങളും എല്ലാം നഷ്ടമായി എന്നു തോന്നി തുടങ്ങി ഏതാണ്ട് ഒരു അര വട്ടു പരുവമായ  നേരത്താണ് കോളേജില്‍ എല്ലാരും കൂടെ KERALA UNIVERSITY ലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തത് ,  ഇതിനു മുന്‍പും പല കൂടികഴ്ച്ചകളും ഉണ്ടായെങ്കിലും അതിലൊന്നും പങ്കുചേരാന്‍ നിക്ക് കഴിഞ്ഞിരുന്നില്ല, അതുകൊണ്ടു തന്നെ ഇത്തവണ എന്തായാലും പോകണം എന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു , ചെന്നപാടെ ഓരോരുത്തരും അവരവരുടെ പരിഭവങ്ങളും തമാശകളും ഒക്കെ പറയാന്‍ തുടങ്ങി ആര്‍ക്കും പ്രത്യേകിച്ച് ഒരു മാറ്റവുമില്ല എല്ലാരും പഴയതുപോലെ... അല്ല കോളേജില്‍ എന്ന പോലെ തന്നെ ആയിരുന്നു ഓരോരുത്തരും , 
ആ ചുരുങ്ങിയ സമയത്ത് എനിക്കും കോളേജിലെ ഒരു ദിനം കടന്നു പോയതു പോലെ തോന്നി പോയ്  ...
 
 കോളേജില്‍ നിന്നും പടി ഇറങ്ങി ഇന്നേ വരെ മനസ്സില്‍ കെട്ടി കിടന്ന "കാറും കോളും"(നഷ്ടബോധങ്ങള്‍) ആ ചുരുങ്ങിയ സമയം കൊണ്ടു പെയ്തു തിര്‍ന്നത്‌ പോലെ ഇപ്പൊ തോന്നുന്നു , കോളേജില്‍ നിന്നും ഇറങ്ങി ഇന്നലെ വരെ പലപ്പോളും പിറകോട്ട് ഒരു തിരിഞ്ഞു നോട്ടത്തിനു ശ്രമിച്ചിട്ടുണ്ട്‌ പക്ഷെ ആ പഴയ നല്ല നിമിഷങ്ങളെ അയവിറക്കാന്‍ ശ്രമിക്കുമ്പോള്‍  ഇപ്പൊള്‍ അതെല്ലാം വെറും ഓര്‍മകള്‍  മാത്രം ആയി  തീര്‍ന്നുവല്ലോ എന്നു തോന്നിപോകും അതുകൊണ്ടാകണം അത്തരം തിരിഞ്ഞു നോട്ടങ്ങളെ പലപ്പോഴും ഒഴുവാക്കാന്‍ ശ്രമിച്ചു പോന്നത് ... 
എന്തായാലും ഇന്നത്തെ ഈ ഒരു ദിനം ഞാന്‍ എന്‍റെ ഓര്‍മ ചെപ്പിലെ ആ നല്ല  കോളേജു ദിനങ്ങളുടെ കൂടെ കൂട്ടിച്ചേര്‍ക്കുന്നു


24/02/2013

എന്‍റെ കുഞ്ഞു ലോകം


 എന്‍റെ കുഞ്ഞു ലോകം

 ഒരിക്കലും മറക്കാത്ത ഒരിക്കലും നിറം മങ്ങാത്ത ഒരു പിടി നല്ല ഒര്‍മകള്‍ അതാണ് എന്‍റെ കലാലയം എനിക്കു നല്കിയ എറ്റവും വലിയ സമ്മാനം. 3 കൊല്ലം പൊയതു ഞാന്‍ അറിഞ്ഞതേ ഇല്ല ഇപ്പൊളും കോളജില്‍  കാലുകുത്തിയ  ആദ്യ ദിനം മനസില്‍ ഇന്നലെ കഴിഞ്ഞതുപോല്‍ മയാതെ കിടക്കുന്നു,  പിന്നീടിങ്ങട്ട് ഒരൊദിനവും ഒരൊ പുതിയ അനുഭവങ്ങളയിരുന്നുന്നു പലപ്പൊഴും എന്നെ താങ്ങിയും തണലായും ചിലപ്പൊളൊക്കെ തളര്‍ത്തിയും ഒരൊ അനുഭവങ്ങള്‍ കടന്നുവന്നു, ഒരൊ പുതിയ അനുഭവങ്ങള്‍ക്കു പിന്നിലും ഒന്നൊ അതിലധികമൊ വ്യക്തിപരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് വ്യക്തിപരമായ ഇടപെടലുകള്‍ എന്നു പറഞ്ഞാല്‍ സൗഹൃദങ്ങള്‍ തന്നാ , കോളജില്‍ എനിക്ക് വിരലില്‍ എണ്ണാവുന്ന കുറച്ചു നല്ല സൗഹൃദങ്ങള്‍ മാത്രമേ ഉളളു ആ ചെറിയ സൗഹൃദങ്ങള്‍ക്കിടയില്‍ നിന്നും ന്‍ഞാന്‍  കോളജു ജീവിതത്തിലെ കൈപ്പും പുളിയും മധുരവും എല്ലാം നുണഞ്ഞു , എനിക്കു താങ്ങായും തണലായും നിന്നു എന്നു പറഞ്ഞതും ഈ നല്ല  സുഹിര്‍ത്തുക്കള്‍ തന്നാ , കോളജ് ലൈഫ് തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലൊകമാക്കി തീര്‍ക്കാന്‍ എനിക്കുള്ളതു പൊലുള്ള കുറച്ചു നല്ല സുഹിര്‍ത്തുക്കള്‍ തന്നെ വേണം . ഒരൊ ദിനവും ഒരൊ കുഴികളിള്‍ ചാടിയും  പുതിയ കുഴികള്‍ തോണ്ടിയും ക്ലാസ് കട്ട് ചെയ്തും സിനിമക്കു പോയും ഞങ്ങള്‍ കോളജ് ലൈഫ് അടിച്ചു പൊളിച്ചു ഇതിനിടയില്‍ പിന്നയും ഒരുപാടു കലാപരുപാടികള്‍  ഉണ്ടായിട്ടുണ്ട് അതൊന്നും പറഞ്ഞു ചളമാക്കുന്നില്ല.



                    നീ ഏതു കോളജിലാ പഠിക്കണെ ..? പലപ്പൊളും കേള്‍ക്കാറുളള ഒരു ചോദൃമാണ് ഇത് , എപ്പൊളൊക്കെ ഇ ചോദൃം കേട്ടാലും ന്‍ഞാന്‍  നെജ്ജു വിരിച്ച് തല ഉയര്‍ത്തി അഭിമാനത്തോടെ പറയുന്ന ഒരു ഉത്തരമാണ് “എസ്.എന്‍ .കോളജ്“ (ശ്രി നാരയണ കോളജ് കൊല്ലം). എസ്.എന്‍ .കോളജ് എന്ന് കേട്ട പാടേ പലരുടെയും കണ്ണ് തള്ളുന്നത് ഞാന്‍ കണ്ടിട്ടുണ്ട് , പക്ഷെ ചരിത്രം ഉറങ്ങുന്ന എസ്.എന്‍ .കോളജ് എന്ന് പറയാറുണ്ട് എന്‍കിലുo
എന്നെ ഇതുവരെ ഒരു ചരിത്രവും സ്വാധീനിച്ചിട്ടില്ല , എന്നിരുന്നാലും ഫസ്റ്റ് ഇയറില്‍ എന്നെ സ്വാധീനിച്ച ചിലരുണ്ട് “SFI” ടെ തലപ്പത്ത് ഉണ്ടായിരുന്ന ഒരു കൂട്ടം നല്ല ചേട്ടന്മാര്‍ അവരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും പലപ്പൊഴും ചോര തിളപ്പിച്ചിട്ടുണ്ട് . പക്ഷേ ഇപ്പൊ കോളജില്‍ അതുപൊലെ തീപ്പൊരി പാറിക്കാന്‍ പോന്ന ആരും തന്നെ ഇല്ല ..!



          അങ്ങനെ പാര്‍ട്ടി വരെ എത്തി ഇനി ഇപ്പൊ എന്താ പറയാനുള്ളെ...?



ആ കിട്ടിപൊയ്..! പ്രണയം ... http://facebook.com/swaroopbigboy

         

          പ്രണയം ഇല്ലാത്ത കോളജ് ലൈഫ് ആര്‍ക്കേലും ചിന്ദിക്കാന്‍ പറ്റുമൊ ഇല്ല... ഇനി ഇപ്പൊ പ്രണയം ഇല്ല എന്നു തന്നെ വക്കാം പക്ഷെ അതിനെ പൂവും പൂബ്ബാറ്റയും ഇല്ലാത്ത പൂന്തോട്ടമായെ കാണനാകു . പലപ്പോഴും പലരെയും കാണുബ്ബോള്‍ നിക്ക് തോന്നിട്ടുണ്ട് “എന്തിനാ ഈ പോഴന്‍ അവള പിറകെ ഇങ്ങനെ നടക്കണെ എന്ന് “ സത്യം പറഞ്ഞാല്‍ പ്രണയം തലക്കു പിടിച്ച പിന്നെ ഏതു കൊലകൊബ്ബനും അറിയാതൊന്നു മെലിഞ്ഞുപോകും, കുറച്ചുമുന്‍പു പറഞ്ഞ പോഴന്‍ മാരില്‍ ഒരാളാ ന്‍ഞാനും, പ്രണയം തലക്കു പിടിച്ചപ്പൊള്‍ ന്‍ഞാനും കാട്ടികൂട്ടിട്ടുണ്ട് കുറെ ബ്ലണ്ടറുകള്‍  ഇപ്പൊ അതൊക്കെ അലൊചിക്കുബ്ബൊ ചിരി വരുണു :D





            ഇനി കട്ട് ചെയ്യാനും കയറാതിരിക്കാനും കുറച്ചു ക്ലാസുകള്‍ മാത്രമെ ബാക്കിയുള്ളു, ഇത്രയും നാള്‍ കോളജ് എന്നു കേള്‍ക്കുമ്പോള്‍ എന്‍റെ ലോകം എന്ന ഒരു തോന്നല്‍ ഉണ്ടാര്‍ന്നു കാരണം അ നാലു മതില്‍ കെട്ടുകള്‍ക്കുള്ളില്‍ ന്‍ഞാന്‍  ഇഷ്ടപെറ്റടുന്ന ഒരു പൂന്തോട്ടവും എന്നെ ഇഷ്ടപെറ്റടുന്ന ഏതാനും നല്ല പൂബ്ബാറ്റകളും ഉണ്ടായിരുന്നു പക്ഷെ അവരൊക്കെ പോയ്കഴിയുബ്ബോള്‍ എന്‍റെ കോളജ് എന്നു പറയാന്‍ തോന്നില്ല പകരം ന്‍ഞാന്‍ പഠിച്ച കോളജ് എന്നേ പറയനാകു . സുഹിര്‍ത്തുക്കളെ പിരിയുന്ന കാര്യം ഓര്‍ക്കുബ്ബോള്‍ തന്നെ മനസില്‍ ഒരു ശൂന്യത... കോളജ് കഴിഞ്ഞാലും ഈ സൗഹൃദങ്ങള്‍ എല്ലാം അതുപോലെ തന്നെ ഉണ്ടാകുമൊ എന്ന ആശങ്കയാകും അതിനു കാരണം



            എന്തു  തന്നെയയാലും ഞാന്‍ ഒരിക്കലും മറക്കില്ല ഈ വസന്ത കാലം..........