25/12/2014

!..ക്രിസ്തുമസിന് എവുടുന്നാ പായസം..!


കുട്ടികാലത്ത് ക്രിസ്തുമസ് എന്നാല്‍ ഓണത്തിനു സമാനമായ ഒരു ആഘോഷമായേ ഞാന്‍ കരുതിയിരുന്നുള്ളു അത് കൊണ്ട് ഓണത്തിന് കിട്ടുന്ന എല്ലാ വിഭവങ്ങളും ക്രിസ്തുമസിനും കിട്ടുമെന്ന് ഞാന്‍ കരുതി പോന്നു , 

ആ കുട്ടി കാലത്ത് വലിയ വേര്‍തിരുവുകളുടെ സമവാക്യങ്ങളോ അവയെ പറ്റി ചിന്തിക്കുവാനൊ അറിയില്ലായിരുന്നതിനാലാകണം ഓണത്തിനെ യും  ക്രിസ്തുമസ്നെയും 2 തട്ടില്‍ കാണാന്‍ കഴിയാതെ പോയത്  .

 കുട്ടികാലത്തെ  കാഴ്ച്ചപാടില്‍ ഓണത്തിന്  പായസം കിട്ടും പോലെ ക്രിസ്തുമസ് നു വൈന്‍ കിട്ടുന്നുണ്ട്, പാലപ്പം കിട്ടുമ്പൊ  ക്രിസ്തുമസ് നു നല്ല കേക്കും കിട്ടും , ഓണത്തിനും ക്രിസ്തുമസ് നും പുത്തന്‍ ഉടുപ്പും കിട്ടുന്നുണ്ട് , അങ്ങനെ ഒക്ക ഉള്ളപ്പൊ പിന്ന എങ്ങനെ വേര്‍തിരിച്ച് കാണാനാ ,
 അങ്ങനെ ഓണവും ക്രിസ്തുമസും എന്‍റെ നിഘണ്ടുവില്‍ അയല്‍ക്കരായ് ,

 എല്ലാ വര്‍ഷവും ക്രിസ്തുമസ്   എത്താറാകുമ്പോ  പായസം വേണം , പാലപ്പം വേണം എന്ന് ഒക്ക പറയുന്നത് കേട്ട് വീട്ടിലെ മുതിര്‍നോര്‍ക്ക് തലവെദനയായ് അവര്‍ അങ്ങനെ നിക്ക്  ക്ലാസ്സ് എടുക്കാന്‍ തുടങ്ങി 


അച്ചാമമ   : എട ചെറുക്കാ ക്രിസ്തുമസിന് എവുടുന്നാ പായസം           
     കിട്ടുക   , പായസം ഒക്കെ ഓണത്തിനാ... 

അമ്മാമ്മ          : മോനെ അതൊക്കെ ഓണത്തിനല്ലേ കിട്ടുള്ളൂ , 
                            ക്രിസ്തുമസിനു കേക്കും  വൈനും അല്ലെ പതിവ് ...


പക്ഷേ ആ ഉത്തരങ്ങള്‍ നിക്ക് അങ്ങട് ദഹിച്ചില്ല 


അവസാനം ക്രിസ്മസ്നു  പായസം വയ്ക്കാനുള്ള  മടി കാരണം അമ്മ പറഞ്ഞു തന്ന കഥ നിക്ക് ബോധിച്ചു  


"ക്രിസ്മസ് നു പായസം വെച്ചാല്‍ ക്രിസ്മസ് അപ്പുപ്പന് വിഷമമാകും പുള്ളികാരന്‍ കേക്കും വൈനും തിന്നാനല്ലെ വേഷം മാറി ഈ തണുപ്പത്ത് വരുന്നത് , 
പായസം ഓണത്തിനു കഴിച്ചും വെച്ച് പോയതല്ലെ ഉള്ളു വീണ്ടും അത് തന്നെ വിളമ്പുന്നത് എങ്ങനാ ..!"

എന്‍റെ  കുട്ടിതല വച്ച് അമ്മ പറഞ്ഞത് ആലോചിച്ചപ്പ സംബവം ശരിയാണ് ഞാന്‍ കരുതിയ പോലെ ഓണവും ക്രിസ്മസും ഒന്ന് തന്നാ ,  നമ്മള്‍ ഓണത്തിന് ഇലയിട്ട് സദ്യ വിളമ്പി കാത്തിരിക്കുന്ന മാവേലിം , ക്രിസ്മസ് ന്  കേക്കും വൈനും വെച്ച് സല്‍ക്കരിക്കുന്ന ക്രിസ്മസ് അപ്പുപ്പനും ഒന്ന് തെന്നാ ..! 

ഓണത്തിന് വെയില്‍ അല്‍പ്പം കൂടുതലാവോണ്ട്  പുള്ളിക്കാരന്‍ ഒരു സെറ്റ് മുണ്ടും പിന്ന ഒരു കുടയും ചൂടി നാട് കാണാന്‍ ഇറങ്ങും വിശക്കുംബം ഓരോ വീടും കയറി കുടവയറു നിറയെ ഭക്ഷണം കഴിക്കും ഓണം തീരുംമ്പോളെക്കും മടങ്ങി പോകും , പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് ക്രിസ്തുമസ് അടുക്കറാകും  നേരം ഒരു വലിയെ ചുവന്ന കമ്പിളി പുതപ്പും തൊപ്പീം പിന്നെ ഒരു ബാഗു നിറയെ സമ്മാനവുമയ് വരും , ക്രിസ്തുമസ് നു നല്ല തണുപ്പല്ലേ അതാ പുള്ളിക്കാരന്‍ സെറ്റ് മുണ്ടിലെ ഗെറ്റപ്പ് ഒക്ക മാറ്റി  കമ്പിളി ഇട്ടു വരുന്നത് , 
ഇതൊന്നും പോരെങ്കില്‍ ആ കുടവയറു നോക്കി തന്ന  പറയാലോ മാവെലിം ക്രിസ്തുമസ് അപ്പുപ്പനും ഒരു പുള്ളിക്കാരന്‍ തെന്നയാ എന്ന് :D
 
 




21/05/2014

The Time Freezers...

Something for Those Time Freezers around There Who Keeps Each and every Moments the Same like For Ever in a single Frame With a Simple Click (Work in Progress)