31/12/2024

Welcome 2025

 Most of the time we believe we are the center of our story line . . .


എപ്പോഴും നമ്മൾ ചുറ്റുമുള്ള ലോകത്തെ കാണുന്നത് അതിൻ്റെ ഒത്ത നടുക്ക് നമ്മെ തന്നെ പ്രതിഷ്ടിച്ചു കൊണ്ടാണ്.

നമ്മുടെ ലോകത്തെ പ്രധാന കഥാപാത്രം നാം തന്നെയാണ് അങ്ങനെ അല്ലാതാകുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകുന്നത് മറ്റൊരാളുടെ  ഭാവനയിൽ വിരിയുന്ന ഒരു കഥയൊ കവിതയൊ കലാ സൃഷ്ടിയൊ മനം മറന്ന് ആസ്വദിക്കുമ്പോൾ മാത്രമാണ് , നാം അറിയാതെ നമ്മൾ ആ നേരം ആ കഥയും കഥാപാത്രങ്ങൾക്കും ഇടയിലൂടെ ഒരു തരത്തിലുമുള്ള ഇഗോയൊ അതിശയോക്തികളൊ ഇല്ലാതെ കടന്നുപോകുന്നു ...


ഒരു കലാസൃഷ്ടി ആസ്വദിക്കാൻ കഴിയുക എന്നതു തന്നെ ഒരു തരത്തിൽ നമ്മുടെ എല്ലാം ഉള്ളിലെ സെൽഫ് സെൻ്റേർട് ആയ ബോധതലത്തിൽ നിന്നുള്ള ഒരു താൽകലികമായ രക്ഷപെടലാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.


എങ്ങനെയാണ് ബോധം വെച്ച കാലം മുതൽകെ ഞാൻ എൻ്റെ എനിക്ക് എന്നി വാക്കുകളുടെ സഹായത്താൽ മാത്രം ചിന്തിക്കാനും ചുറ്റുപാടുകളെ വിശകലനം ചെയ്യാനും പഠിക്കുന്നത് , എന്തുകൊണ്ട് നമുക്ക് നമ്മുടെ ലോകത്തിൻ്റെ സെൻ്ററിൽ വേറൊന്നിനെ പ്രതിഷ്ടിച്ചുകൂടാ ..?

ഉത്തരമില്ലാത്ത ഒരു വട്ടു ചോദ്യമാണ് ..!

തുടക്കത്തിൽ പറഞ്ഞതുപോലെ നമ്മുടെ ലോകം നമ്മളെ ചുറ്റി പറ്റിയാണ് ചലിക്കുന്നത് അതായത് ചിന്തിക്കാൻ ശേഷിയുള്ള ഒരോ മനസിനും മനുഷ്യനും അവൻ്റെതായ ഒരു ലോകമുണ്ട് ആ ലോകത്തിൻ്റെ ഒത്ത നടുക്ക് അത്രയും കാലം കൊണ്ട് നേടിയെടുത്ത അറിവും കൈയിൽ പിടിച്ച് തനിക്ക് ചുറ്റുമുള്ള ലോകത്തിലെ നന്മയിലും തിന്മയിലും പരിമിതികളലും സന്തോഷിച്ചും സങ്കടപെട്ടും ജീവിക്കുകയാണ് ചിന്തിക്കുന്ന ഒരോ മനസിൻ്റെ ഉടമകളും ഈ ലോകത്ത് ചെയ്തു കൊണ്ടിരിക്കുന്നത്,

അതല്ലാതെ നമുക്ക് എന്തെങ്കിലും ചെയ്യാനാണ്ടൊ ഈ ലോകത്ത് ..?

ഒരുപാട് ആലോചിച്ചു ഒരുത്തരം കിട്ടിയില്ല പകരം കിട്ടിയത് ഒരു കുറുക്ക് വഴിയാണ്.

പലപ്പോഴും നാം ചിന്തിക്കുന്ന കാര്യങ്ങളിൽ, ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം തന്നെ നമ്മുടെ ചുറ്റുപാടിൻ്റെ ഇൻഫ്ലുവൻസ് ഒരുപാട്  വന്ന് ചേരാറുണ്ട്.

ജനിച്ച കാലം മുതൽ ഇങ്ങോട്ട് കണ്ടും കേട്ടും അറിഞ്ഞു വളർന്ന കാര്യങ്ങൾ കൊണ്ട് മാത്രമെ നമുക്ക് ചിന്തിക്കാനാകു മുന്നോട്ട് ചലിക്കുവാനുമാകുള്ളു, ചിന്തിക്കുന്ന രീതിയിൽ ഒരു മാറ്റം പ്രത്യക്ഷത്തിൽ കൊണ്ട് വരാൻ വേഗം പറ്റണമെന്നില്ല പകരം സ്വന്തം ലോകത്തിൻ്റെ ഒത്ത നടുക്ക് നിന്ന് ചിന്തിക്കുന്ന നമ്മുടെ തന്നെ Ego യെ ഒരു പടി മുകളിൽ നിന്ന് വീക്ഷിക്കാനുള്ള ഒരു ചെറിയ ഇടം മനസിൽ ഒരുക്കിയിടാൻ കഴിയണം ...


ഇത്രയും കാലം ചുറ്റുപാടിൻ്റെ പ്രേരണയാൽ ചലിച്ചു കൊണ്ടിരുന്ന കഥയിലെ പ്രധാന കഥാപാത്രം എന്ന പദവിയിൽ നിന്ന് ഇതുവരെ അഭിനയിച്ച വേഷത്തെ പുറത്തു നിന്ന് വിലയിരുത്തുകയും പാക പിഴകളെ ചൂണ്ടി കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു നല്ല വിമർശകൻ എന്ന സ്ഥാനത്തേക്ക് ഉയരുവാനാകണം ...