Mindfulness എന്നത് ഇന്നത്തെ കാലത്ത് ആർക്കും അത്മാർത്ഥമായ് ജീവിതത്തിന് ഒപ്പം കൊണ്ടു പോകാൻ കഴിയാത്ത ഒരു ജീവിത രീതിയാണ് , എപ്പൊഴും നമ്മുടെ എല്ലാം മനസ് പിന്നോട്ട് പാഞ്ഞു പോയ കാലത്തിന്റെ ഓർമകളും മുന്നോട്ട് പാഞ്ഞ് അടുക്കും എന്ന് കരുതപ്പെടുന്ന ചിന്തകളുമായി മല്ലയുദ്ധത്തിലാണ്,
"ഒരു തരത്തിൽ അതാണ് ഈ കാലഘട്ടം അവശ്യപെടുന്ന ജീവിത / ചിന്ത രീതി എന്നും ചിലപ്പോഴൊക്കെ തോന്നാറുണ്ട് "
ഈ ഓട്ടത്തിനിടയിൽ നാം എല്ലാം എവിടെയൊ നമുക്ക് മുന്നിൽ ഒരു ഇളം കാറ്റുപോലെ കടന്നുപോകുന്ന തൽസമയത്തെ അറിയാൻ മറന്നു പോകാറുണ്ട് അതിന്റെ എളിമയും മൃദുലതയും കാണാതെ പോകുന്നുമുണ്ട് ...
ഈ നിമഷം നമ്മുടെ മുന്നിലുള്ള സമയത്തെ പരിലാളിക്കുവാൻ കഴിയണം അത് സന്തോഷമായലും സങ്കടമായാലും ഒരു തെല്ല് മുന്നോട്ടൊ പിന്നോട്ടൊ ചിന്തകളെ കാറ്റത്ത് അലയുന്ന പട്ടം പോലെ കെട്ടഴിച്ച് വിടാതെ ആ നിമിഷത്തോടൊപ്പം ജീവിക്കാൻ കഴിയണം,
അതിലും സമാധാനപൂർണമായ ഒരു ജീവിതനുഭവം വേറൊന്നിനും നൽകാനാകില്ല എന്ന പൂർണമായ തിരിച്ചറിവിൽ നിന്നുകൊണ്ട് ഞങ്ങളുടെ കുഞ്ഞിനെ ഈ കുഞ്ഞുലോകത്തെക്ക് സ്വഗതം ചെയ്തു കൊള്ളുന്നു 🙂🌱😊